Welcome

എന്റെ ബ്ലോഗിലേക്ക് സ്വാഗതം. ഇത് എന്റെ ആദ്യത്തെ ബ്ലോഗും കൂടിയാണ്. :). പാചകം, പുതിയ പാചക പരീക്ഷണങ്ങള്‍ ഇവയൊക്കെ എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യങ്ങളാണ്. അത് കൊണ്ട് തന്നെ ഞാന്‍ അറിഞ്ഞതും സ്വയം ഉണ്ടാക്കിയെടുത്തതുമായ പാചകക്കുറിപ്പുകള്‍ ഇവിടെ പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. പ്രധാനമായും തലശ്ശേരിയുടെ തനതായ വിഭവങ്ങള്‍ . നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. :)

കോഴിക്കാല്‍ aka Kozhikkaal (കിഴങ്ങ് കൊണ്ടുള്ള ഒരു പലഹാരം - A dish with tapioca)

1


Share


വിവരണം
പേര് സൂചിപ്പിക്കുന്നത് പോലെ ഇത് കോഴിയുടെ കാലോ അല്ലെങ്കില്‍ അത് പൊരിച്ചതോ അല്ല. പകരം ഇത് കൊള്ളിക്കിഴങ്ങ് കൊണ്ടുള്ള ഒരു പലഹാരമാണ്. എന്റെ അറിവില്‍ ഇത് തലശ്ശേരിയില്‍ അല്ലാതെ വേറെ എവിടെയും കൂടുതലായി അറിയില്ലെന്നാണ്. ഇതിനു എങ്ങനെ ഈ പേര് വന്നു എന്ന് നിങ്ങളെ പോലെ തന്നെ ഞാനും പല തവണ അതിശയിച്ചിട്ടുണ്ട്.

പാചകക്കുറിപ്പ്‌ മലയാളത്തില്‍
ചേരുവകള്‍
  • ½ Kg. കിഴങ്ങ് 2 inch നീളത്തില്‍ നേരിയതായി അരിഞ്ഞത് (ചിത്രം കാണുക)
  • 5 tblsp. കടല മാവ് അല്ലെങ്കില്‍ മൈദപ്പൊടി
  • ഇഞ്ചി ചെറുത്‌ (ചതച്ചത്)
  • വെള്ളുള്ളി 5-6 അല്ലികള്‍ (ചതച്ചത്)
  • 2 tsp. മുളക് പൊടി (ആവശ്യത്തിന് കൂട്ടാം)
  • ¼ tsp. മഞ്ഞള്‍ പൊടി
  • ½ tsp. ഗരം മസാല പൊടി
  • ½ tsp. ജീരകപ്പൊടി
  • പച്ചമുളക് ഒന്ന് നീളത്തില്‍ അരിഞ്ഞത്
  • കറിവേപ്പില ആവശ്യത്തിന്
  • മല്ലിയില ആവശ്യത്തിന്
  • കായപ്പൊടി ഒരു നുള്ള്
  • ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
അരിഞ്ഞ കിഴങ്ങില്‍ മേല്‍ പറഞ്ഞ ചേരുവകള്‍ നന്നായി mix ചെയ്യുക. ആവശ്യത്തിനു (ഏകദേശം 1 tblsp.) വെള്ളം ചേര്‍ത്തു mixture ഒരു വഴുവഴുപ്പ്‌ പരുവത്തിലാകുന്നത് വരെ കുഴക്കുക. പിന്നീട് mixture 3-4 inch നീളത്തിലുള്ള ഓരോ പിടിയായി എടുത്തു fry ചെയ്തെടുക്കുക (ചിത്രം കാണുക). കുറച്ചു ചൂടാറിയതിനു ശേഷം serve ചെയ്യാം.

Description
Well, it's not exactly the same as it sounds in Malayalam, but it's a dish with tapioca. It is one of the favorite item in Thalassery town and as far as I know, it's available only there. :) I always wondered how did it get it's name in Malayalam as the word literally means fried chicken leg.

Recipe in English
Ingredients
  • ½ Kg. tapioca cut into 2-inch long thin stripes (see the picture)
  • 5 tblsp. gram flour or all purpose flour
  • Small piece of ginger (mashed)
  • 5 pods of garlic (mashed)
  • 2 tsp. chilli powder (increase as per your taste)
  • ¼ tsp. turmeric powder
  • ½ tsp. garam masala powder
  • ½ tsp. cumin seed powder
  • 1-2 green chilli cut into 2-3 pieces vertically
  • Curry leaves to taste
  • Coriander leaves to taste
  • A pinch asafoetida powder
  • Salt to taste
Method
Mix the above ingredients very well adding very little water (around 1 tblsp.) if necessary until the mixture gets in a thick smoothed form. Take less than a handful of mixture and shape it like in the picture with your hand (picture shows the dish after frying) and fry it. Serve it after letting it cool down for 1-2 minutes. It's a very good evening snack.

1 comments:

AbdulGafoor GK said...

ഹലോ

Post a Comment